മിനികൂപ്പറിന് കേരളത്തില്‍ നികുതിയൊടുക്കില്ലെന്ന് കാരാട്ട് ഫൈസല്‍, അടക്കേണ്ടത് 7.74 ലക്ഷം

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയ്ക്കിടെ സഞ്ചരിച്ച് വിവാദത്തിലായ ആഢംബരക്കാറായ മിനി കൂപ്പറിന് കേരളത്തില്‍ നികുതി അടയ്ക്കാനാവില്ലെന്ന് ഉടമ കാരാട്ട് ഫൈസല്‍ .പോണ്ടിച്ചേരിയിലാണ് വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതെന്നതിനാല്‍ ഇവിടെ നികുതിയടക്കാനാവില്ലെന്നാണ് കാരാട്ട് ഫൈസല്‍പറയുന്നത്.

നികുതി അടക്കണം എന്നാവശ്യപ്പെട്ടുള്ള ആര്‍ ടി ഒ യുടെ കത്തിന് വാഹനം 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് കാട്ടി ഫൈസല്‍ ആര്‍ടിഒയ്ക്ക് മറുപടി നല്‍കി. അതിനിടെ പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത വിലാസവും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചനകളുണ്ട്.

നേരത്തെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള മിനി കൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് കാരാട്ട് ഫൈസല്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഡിസംബര്‍ 20 ന് 7,74,800 രൂപ നികുതി അടയ്ക്കണമെന്ന് കാട്ടി കാരാട്ട് ഫൈസലിന് നോട്ടീസ് നല്‍കിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്ത് വിലാസത്തിലേക്ക് അയച്ച നോട്ടീസുകളെല്ലാം അങ്ങനെ ഒരു മേല്‍വിലാസക്കാരനില്ലെന്ന് കാട്ടി മടങ്ങി വന്നതായി ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിവകരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയതായി മീഡിയ വണ്‍ വാര്‍ത്തയില്‍ പറയുന്നു.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ