റെക്കോർഡ് വിൽപ്പനയുമായി മിൽമ; ഉത്രാട ദിനത്തിൽ വിറ്റത് 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരും

ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന. പാൽ, തൈര് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ സർവകാല റെക്കോർഡ് നേട്ടമാണ് മിൽമ കൈവരിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മിൽമ 1,19,58,751 ലിറ്റർ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം 37,00,209 ലിറ്റർ പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ ശരാശരി അഞ്ച് ശതമാനം വളർച്ചയാണ് മിൽമയ്ക്ക് ഇക്കുറി ഉണ്ടായത്. ഓഗസ്റ്റ് 1 മുതൻ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വിൽപ്പന 863.92 ടൺ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 663.74 ടൺ ആയിരുന്നു വിൽപ്പന.

ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടൺ നെയ്യ് വിറ്റഴിച്ചതോടെ ആകെ വിൽപ്പന 991.08 ടണ്ണായി ഉയർന്നു. ക്ഷീരോൽപന്നങ്ങളുടെ വിപണിയിൽ മിൽമ പ്രഥമസ്ഥാനം നിലനിർത്തുകയും ഓരോ വർഷവും വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ