കോട്ടയത്ത് പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞുവീണു; മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ച് മിനിട്ടോളം തടസപ്പെട്ടു

കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടിയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് ഒടിഞ്ഞുവീണ് പ്രസംഗം തടസപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ പ്രചരണത്തിനിടെയാണ് സംഭവം. വൈക്കത്തെ പ്രചരണ പരിപാടി ആരംഭിച്ച് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുമ്പോഴായിരുന്നു മൈക്കിന് തകരാറ് സംഭവിച്ചത്.

കോട്ടയത്ത് ഇന്ന് നടക്കുന്ന നിരവധി പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതായിരുന്നു വൈക്കത്ത് നടന്ന പരിപാടി. മൈക്ക് ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ച് മിനുട്ടോളം പ്രസംഗം തടസപ്പെട്ടു. പ്രസംഗത്തിനായി മൈക്ക് ക്രമീകരിക്കുന്നതിനിടയിലായിരുന്നു മൈക്ക് ഒടിഞ്ഞത്.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. പിന്നാലെ ജോസ് കെ മാണിയും മന്ത്രി വാസവനും മൈക്ക് നന്നാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍തന്നെ മൈക്ക് ഓപ്പറേറ്റര്‍ എത്തി മൈക്ക് ശരിയാക്കിയതോടെ മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ