മിഹിറിന്റെ ആത്മഹത്യ; റാഗിങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്‌കൂൾ, ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ കഴിയില്ലെന്ന് വിശദീകരണം

കൊച്ചി തൃപ്പൂണിത്തറ ഗ്ലോബൽ പബ്ലിക്ക് സ്‌കൂളിലെ ഒൻപതാം ക്ലാസുകാരൻ മിഹിർ അഹമ്മദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സ്‌കൂളിന്റെ വാർത്താ കുറിപ്പ്. റാഗിങ് ഉൾപ്പെടെയുള്ള നടപടികൾ സ്‌കൂൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗ്ലോബൽ പബ്ലിക് സ്‌കൂളിന്റെ വാർത്താ കുറിപ്പിൽ പറയുന്നു. എന്നാൽ ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെയോ പ്രവൃത്തിയുടെയോ തെളിവുകൾ ലഭിക്കാതെ അനുമാനങ്ങൾ, ഉഹാപോഹങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്കൂളിന് നടപടി എടുക്കാൻ കഴിയില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഗ്ലോബൽ പബ്ലിക്ക് സ്‌കൂളിന്റെ വാർത്താ കുറിപ്പ്

ജിപിഎസ് ഇന്റർനാഷണൽ സ്കൂളിലെ 9-ാം ഗ്രേഡ് ഐജിസിഎസ്ഇ വിദ്യാർത്ഥിയുടെ ദാരുണമായ വിയോഗത്തെക്കുറിച്ച് തിരുവാണിയൂർ 31 ജനുവരി 2025- ജിപിഎസ് ഇൻ്റർനാഷണലിന്റെ ഗ്രേഡ് 9 ഐജിസിഎസ്ഇയിലെ പ്രിയ വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തെ തുടർന്നുള്ള ആശങ്കകൾ പരിഹരിക്കാനും സംഭവവുമായി ബന്ധപ്പെട്ട പ്രതീകരങ്ങളിൽ വ്യക്തത വരുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു.
ഒന്നാമതായി, ഈ ദുഷ്കരമായ സമയത്ത് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നതിനോടപ്പം കുടുബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരൂഗയും ചെയ്യുന്നു. സംഭാവദിവസംതന്നെ ജിപിഎസ്-ഇൻ്റർനാഷണൽ മേധാവിയും ജിപിഎസ് പ്രിൻസിപ്പലും അവരുടെ വീട് സന്ദർശിച് മാതാപിതാക്കളെയും കുടുബങ്ങളെ സമാശ്വസിപ്പിച്ചു. സുതാര്യതയ്ക്കും വിദ്യാർത്ഥി സുരക്ഷയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഇനിപ്പറയുന്ന പ്രധാന അപ്ഡേറ്റുകൾ ഞങ്ങൾ പങ്കിടുന്നു:

1. അമ്മ രജ്ന പിഎം നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ്: വിദ്യാർത്ഥിയുടെ അമ്മ ശ്രീമതി രജ്ന പിഎം നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റും, ഓൺലൈനിൽ പ്രചരിക്കുന്ന അനുബന്ധ സ്ക്രീൻഷോട്ടുകളും ഞങ്ങൾ അറിയുക ഉണ്ടായി.

2. ഭീഷണിപ്പെടുത്തൽ സീറോ ടോളറൻസ് പോളിസി: ഗ്ലോബൽ എജ്യുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ള എല്ലാ സ്കൂൾകളിലും ഭീഷണിപ്പെടുത്തലിനും റാഗിംഗിനുമെതിരെ കർശനമായ സീറോ ടോളറൻസ് പോളിസി നിലവിൽ ഉണ്ടെന്ന് ഞങ്ങൾ ആവർത്തിച്ചു ഉറപ്പു നൽകുന്നു. ഇത്തരം ഹാനികരമായ കൃത്യങ്ങളിൽ ഏർപെടുന്ന ഒരു വിദ്യാർത്ഥിയെയും സ്കൂൾ ഒരിക്കലും സംരക്ഷിക്കുകയോ അനുകൂലികിഗയോ ചെയ്യുകയില്ല.

3.പരാതി റിപ്പോർട്ടിംഗ് സംവിധാനം: വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആശങ്കകൾ ഉണ്ടകിൽ ഉടനടി സുരക്ഷിതമായി റിപ്പോർട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കുനത്തിനായി ഒരു പരാതി പെട്ടി സ്കൂളിൽ സാദിച്ചിട്ടുണ്ട് വിദ്യാർത്ഥികൾക്ക് എഴുതി തയ്യാറാക്കി ഇതിൽ നിക്ഷേപിക്കാവുന്നതാണ് പരാതി ഉന്നയിക്കുന്നവരുടേ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ പ്രത്യേകം സൂക്ഷ്മതയോടും ശ്രദ്ധയോടെകൂടിയാണ് കൈകാര്യം ചെയ്യുന്നത്.

4.പോലീസ് അന്വേഷണം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം ലഭിച്ചപ്പോൾ തന്നെ, സ്കൂൾ നിയമോപദേശം തേടുകയും ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അധികാരികൾ ബന്ധപ്പെട്ട രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയും അവരുടെ അന്വേഷണത്തിൻ്റെ ഭാഗമായി വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.

5.തെളിവുകൾ സമർപ്പിച്ചു: സ്കൂൾ, പോലീസ് ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയ പോസ്റ്റുകൾ കൈമാറുകയും സിസിടിവി ഫുറ്റേജ് അക്സസ്സ് നൽകുകയും ചെയ്തു. സൈബർ സെൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥർ സമഗ്രമായി അന്വേഷിച്ച് ഉചിതമായ നടപടി ഉറപ്പാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

6.വിദ്യാർത്ഥികൾക്കെതിരായ നടപടി: ഈ പോസ്റ്റുകളിൽ പരാമർശിച്ചിരിക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും കൂടുതൽ വ്യക്തത വരുത്തുവാനും അവരുടെ പങ്കാളിത്തം പരിശോധിക്കാനും വിളിച്ചിട്ടുണ്ടായിരുന്നു. കൃത്യത്തിൽ പങ്കില്ലെന്ന് അവർ നിഷേധിച്ചു. ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെയോ പ്രവൃത്തിയുടെയോ തെളിവുകൾ ലഭിക്കാത്തപക്ഷം അനുമാനങ്ങൾ, ഉഹാപോഹങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്കൂളിന് നടപടി എടുക്കാൻ കഴിയില്ല മാത്രമല്ല അത്തരം നടപടികൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ നടപടിയെടുക്കാൻ ഞങ്ങൾക്ക് പരിമിതികൾ ഉണ്ട്.
എന്തെങ്കിലും പ്രശ്ന‌ങ്ങൾ ഉണ്ടായാൽ ഒരു അധ്യാപകനോടോ കൗൺസിലറോടോ മുന്നോട്ട് വന്ന് സംസാരിക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും ഞങ്ങളുടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

7.വിദ്യാർത്ഥികൾക്കുള്ള പിന്തുണ: ഈ ദാരുണമായ സംഭവത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും വൈകാരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലർമാർ ലഭ്യമാണ്. സ്കൂളിലോ വീട്ടിലോ വിദ്യാർത്ഥികൾ നേരിടുന്ന ഏത് ബുദ്ധിമുട്ടുകളും പങ്കിടാൻ ഞങ്ങൾ എല്ലായ്പ്‌പോഴും പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം കുട്ടികളുമായി തുറന്ന സംഭാഷണങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. ഇനി മറ്റൊരു കൂട്ടിക്കോ കടുംബത്തിനോ ഇത്തരത്തിലുള്ള ഒരു ദുരന്തം സുംഭവിക്കില്ല എന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രത്യേക സാഹചര്യത്തിളുടെ കടന്നുപോകുമ്പോൾ സുതാര്യതയുടുകൂടിയും ഉത്തരവാത്യത്തോടുകൂടിയും ഞങ്ങളുടെ ചുമതങ്ങൾ ഏറ്റവും നന്നായി നിറവേറ്റും.

വർണവെറി ബുള്ളിയിങ്: മിഹിർ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, ആരോപണങ്ങൾ തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ; 15 കാരനെ കൊന്നതാര്?

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി