യുഡിഎഫ് നേതാക്കളുടെ മൈക്ക് തര്‍ക്കം; പക്വത കുറവുള്ളത് തനിക്ക് മാത്രമാണെന്നാണ് കരുതിയത്: കെ മുരളീധരന്‍

വാര്‍ത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എംപി. പക്വത കുറവുള്ളത് തനിക്ക് മാത്രമാണെന്നാണ് കരുതിയതെന്ന് മുരളീധരന്‍ പറഞ്ഞു. മൈക്ക് പിടിവലി സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ലെന്നും തനിക്കാണ് പക്വത കുറവെന്നായിരുന്നു ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 8ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ മൈക്കിനായി പിടിവലി നടത്തിയത്. ആദ്യം ആര് സംസാരിക്കുമെന്നതായിരുന്നു തര്‍ക്ക വിഷയം.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെക്കുറിച്ചും കെ മുരളീധരന്‍ പ്രതികരിച്ചു. അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്നാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടത്. കേരളത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ജയിച്ച് അനില്‍ എംപിയോ എംഎല്‍എയോ ആകില്ല.

സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീട് തിരഞ്ഞുകൊത്തിയാല്‍ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ പഠിപ്പിച്ചത്.പാര്‍ട്ടി വിട്ട് പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാല്‍ രാജസ്ഥാന്‍ ചിന്തന്‍ ശിബിരിത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ