എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍

വിട പറഞ്ഞ ചരിത്രകാരന്‍ എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ എംജിഎസ് നാരായണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സിപി മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ സ്മൃതിപഥത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ നടന്ന അനുശോചനയോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മേയര്‍ ഡോ ബീനാ ഫിലിപ്പ് ചടങ്ങില്‍ അധ്യക്ഷയായി. കെടി ജലീല്‍ എംഎല്‍എ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എംജിഎസിന്റെ കുടുംബം യോഗത്തില്‍ പങ്കാളികളായി. മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ മലാപറമ്പിലെ എംജിഎസിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം