എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ (07.07.2022) നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി നല്‍കിയത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ ഇന്റര്‍വ്യൂ എന്നിവക്ക് മാറ്റമില്ല.

ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും മഴ ശക്തമാണ്.

Latest Stories

ടി20 ലോകകപ്പില്‍ ഇന്ത്യ ശക്തര്‍, അവനെ ഓപ്പണറാക്കണം; നിര്‍ദ്ദേസവുമായി ഗാംഗുലി

ഫ്‌ളവേഴ്‌സ് ടിവിയെ ജനം കൈവിട്ടു; ടിആര്‍പിയില്‍ ഏറ്റവും പിന്നിലേക്ക് കൂപ്പുകുത്തി; കുതിച്ച് കയറി സീയും മഴവില്ലും; കൊച്ചു ടിവിക്കും പുറകില്‍ അമൃത; റേറ്റിങ് പട്ടിക പുറത്ത്

സാറ്റിന്‍ ഷര്‍ട്ടും പാന്റും ഒപ്പം ഹൈ ഹീല്‍സും അണിഞ്ഞ് രണ്‍വീര്‍; കൂടാതെ രണ്ട് കോടിയുടെ നെക്ലേസും! ചര്‍ച്ചയായി വീഡിയോ

16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍; പെണ്‍കുട്ടിയുടെ തല കണ്ടെത്താനാകാതെ പൊലീസ്

തൃപ്പൂണിത്തറ തിരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീംകോടതിയില്‍

IPL 2024: ഗില്ലിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ, മുന്നില്‍ വിലക്ക് ഭീഷണി

കൊല്ലത്ത് 24 ന്യൂസ് സംഘത്തിന് നേരെ ആക്രമണം; കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

രാജ്യത്തിന്റെ നിലനില്‍പ് ചോദ്യംചെയ്ത് ഭീഷണി ഉയര്‍ത്തരുത്; ആണവായുധം നിര്‍മിക്കുമെന്ന് ഇറാന്‍; ഇസ്രയേലിന് താക്കീതുമായി ആയത്തുല്ലയുടെ ഉപദേശകന്‍

ലൈംഗിക പീഡന പരാതി; കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍

ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍