'എഡിജിപിയുമായി കൂടിക്കാഴ്ച നടത്തി', സ്ഥിരീകരിച്ച് വത്സന്‍ തില്ലങ്കേരി; നാല് മണിക്കൂർ എന്താണ് ചർച്ച ചെയ്യാനുള്ളതെന്ന് ചെന്നിത്തല

എഡിജിപി എംആര്‍ അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. അവിചാരിതമായാണ് എഡിജിപിയെ കണ്ടതെന്നും അഞ്ചുമിനിറ്റില്‍ താഴെ സമയം മാത്രമാണ് സംസാരിച്ചതെന്നും ആര്‍എസ്എസിന്റെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി വിശദീകരിച്ചു.

കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ് ഹോട്ടലില്‍ എത്തിയത്. അവിടെ വെച്ചാണ് അവിചാരിതമായി എംആര്‍ അജിത്കുമാറിനെ കണ്ടത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചത്. ആംബുലന്‍സ് തടഞ്ഞുവച്ച പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു എന്നുമാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്.

ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ എഡിജിപി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. വത്സൻ തില്ലങ്കേരിയുമായി നാല് മണിക്കൂർ എന്താണ് എഡിജിപിക്ക് ചർച്ച ചെയ്യാനുള്ളതെന്നാണ് ചെന്നിത്തല ചോദിച്ചത്. ആർഎസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചർച്ച ചെയ്യേണ്ട എന്ത് കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ് ഇത്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉയർന്ന ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാൻ പിആർ ഏജൻസിക്ക് സാധ്യമല്ലെന്നും പിണറായി വിജയൻ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം.

നവകേരള സദസും പിആർ ഏജൻസിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അൻവറിൻ്റെ കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ബിനോയ് വിശ്വം സിപിഎമ്മിൻ്റെ കൈയിലെ പാവ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ അൽപ്പസമയത്തിനകം മാധ്യമങ്ങളെ കാണാം.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്