സരിനുമായുള്ള കൂടിക്കാഴ്ച, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി ഷാനിബ്; ഇനി എൽഡിഎഫിന് വേണ്ടി വോട്ട് തേടും

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി മുൻ യൂത്ത് കോൺഗ്രസ് നേതാവ് എകെ ഷാനിബ്. എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. കോൺഗ്രസ് വിട്ടു വന്ന ഷാനിബ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകാമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ ഇനി സരിന് വേണ്ടി വോട്ട് തേടുമെന്ന് ഷാനിബ് വ്യക്തമാക്കി.

‘വോട്ടുകൾ ഭിന്നിക്കരുതെന്ന നിലപാടുണ്ട്. സരിൻ തിരഞ്ഞെടുപ്പിനിറങ്ങിയതിന് ശേഷം വലിയ ആവേശമുണ്ടായിട്ടുണ്ട്. മതേതര ജനാധിപത്യ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള നിലപാടെടുക്കണമെന്നാണ് നേതാക്കൾ പറഞ്ഞത്. കൃഷ്ണകുമാർ സ്ഥാനാർത്ഥിയായതിൽ ബിജെപിക്കകത്ത് വലിയ ഭിന്നതയുണ്ടായിട്ടുണ്ട്. കോൺഗ്രസിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഈ വോട്ടുകൾ സരിന് ലഭിക്കും. സരിൻ വിജയിക്കും’- ഷാനിബ് പറഞ്ഞു. വോട്ടർമാരെ നേരിട്ട് കാണുമെന്നും വീടുകളിൽ പോയി വോട്ട് ചോദിക്കുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.

നേരത്തെ ഒരു കാരണവശാലും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്ന് ഷാനിബ് പറഞ്ഞിരുന്നു. എന്നാൽ നാമനിർദേശം നൽകരുതെന്നും നേരിട്ട് വന്ന് കാണാൻ താൽപര്യമുണ്ടെന്നും സരിൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാനിബും സരിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും വാർത്ത സമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ഷാനിബ് കോൺഗ്രസ് വിട്ടത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്