കൂടത്തായി കൊലപാതക പരമ്പര: മരണകാരണം സ്ഥിരീകരിക്കാന്‍ ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം

കൂടത്തായി കൊലപാതക പരമ്പരയിലെ കൊലകളെല്ലാം വിഷം ഉള്ളിൽ ചെന്നാണെന്ന് ശാസ്ത്രീയമായി  സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകങ്ങളെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. മെഡിക്കൽ കോളജിലെ ന്യൂറോ സർജൻമാർ ഫൊറൻസിക് സർജൻമാർ, ജനൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ, ന്യൂറോളജി വകുപ്പ് വിദഗ്ധർ തുടങ്ങിയവരും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

കഴിഞ്ഞ ദിവസം ടോം തോമസ് വധക്കേസിൽ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വടകര ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ എൻ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.

ഈ മാസം 18 വരെയാണ് സുപ്രധാന കേസായ പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഇത് കൂടാതെ വ്യാജ ഒസ്യത്തിന്മേലുള്ള അന്വേഷണവും ഊർജ്ജിതമാക്കി.

കൂടാതെ മാത്യു മഞ്ചാടിയിൽ കൊലക്കേസിൽ എംഎസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചു. കൊയിലാണ്ടി സിഐയാണ് മാത്യു മഞ്ചാടിയിൽ വധക്കേസ് അന്വേഷിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ