മീഡിയ വണ്‍ സീനിയര്‍ കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് രാജിവെച്ചു

മീഡിയ വണ്‍ സീനിയര്‍ കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് രാജിവെച്ചു. മാതൃഭൂമി ന്യൂസില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന സ്മൃതി 2022 ജനുവരി 15-നാണ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി മീഡിയാ വണ്‍ ചാനലില്‍ എത്തിയത്.  കൈരളി ന്യൂസിലൂടെ ദൃശ്യമാധ്യമ രംഗത്ത് എത്തിയ സ്മൃതി പിന്നീട് ഇന്ത്യാവിഷന്‍ മനോരമ ന്യൂസ് ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അവര്‍ രാജിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മീഡിയ വണ്ണില്‍ നിന്നും ഇറങ്ങുന്നു.. എന്റെ മാധ്യമ ജീവിതത്തില്‍ ഒരു വര്‍ഷം മാത്രമാണ് ഇവിടെ ജോലിചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്. അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവര്‍ത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാന്‍ മീഡിയ വണ്ണിന് കഴിയട്ടെയെന്ന് സ്മൃതി പരുത്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

മീഡിയ വണ്ണില്‍ നിന്നും രാജിവെച്ച് സ്മൃതി പരുത്തിക്കാട് റിപ്പോര്‍ട്ടര്‍ ചാനലില്‍ അടുത്തമാസം ഒന്നിന് എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേല്‍ക്കും.

Latest Stories

'ക്ലാസ്സൻ ചേട്ടാ, ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ'; ഹെൻറിച്ച് ക്ലാസ്സനെ പിന്തള്ളി റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക്

സിക്സ് അഭിഷേകം; അഭിഷേക് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ സൺ റൈസേഴ്സിന് മിന്നും ജയം

വിനോദയാത്രക്കിടെ പ്രീ സ്കൂൾ വിദ്യാർത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു

ഇറാൻ-യുഎസ് സംഘർഷം: വെടിനിർത്തൽ രണ്ടാഴ്ച്ചത്തേക്ക് നീട്ടി: ഡൊണാൾഡ് ട്രംപ്

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; ഫോറൻസിക് പരിശോധന നടത്തും; മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസമെന്ന് മന്ത്രി വീണ ജോർജ്

'ശുഭ്മൻ, സായ്, ബട്ലർ എല്ലാം പരാജയപെട്ടു, പവർപ്ലേ നന്നായി ഉപയോഗിച്ചില്ലെങ്കിൽ തോൽക്കും'; വിമർശിച്ച് ഗുജറാത്ത് പരിശീലകൻ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 13 പേർ മരണപെട്ടു

എനിക്ക് നന്ദി പറയാനുള്ളത് ഹാർദിക് ഭായിയോടാണ്, അദ്ദേഹമാണ് എന്നോട് കൃത്യമായി പ്ലാൻ പറഞ്ഞു തന്നത്: അശ്വനി കുമാര്‍

ബോളർമാരുടെ മോശം പ്രകടനം കാരണമാണ് ഞങ്ങൾ തോറ്റത്, അടുത്ത മത്സരത്തിൽ തെറ്റുകൾ തിരുത്തും: ശുഭ്മൻ ഗിൽ

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്