വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സംസ്ഥാന കമ്മിറ്റി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന പൊലീസ് നടപടിക്കെതിരെയും കെയുഡബ്ല്യുജെ പ്രതിഷേധം അറിയിച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട്ടെ ഡിജിപി ഓഫിസിലേക്ക് നാളെ പ്രതിഷേധ സമരം നടത്തും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റജി അധ്യക്ഷനാകും. ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി ശിവന്‍കുട്ടി, സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പങ്കെടുക്കും.

Latest Stories

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം; കളക്ടര്‍ ഇന്ന് അന്വേഷണം തുടങ്ങും, പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

എന്നാലും പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു, അസൂയ പാടില്ലെന്ന് ആദിപുരുഷ് ടീമിനോട് ആരാധകർ, എയറിലായി ചിത്രം

അനില്‍ അംബാനി 'ഫ്രോഡ്': സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ;'ആത്മനിര്‍ഭര'മെന്ന് നരേന്ദ്ര മോദി

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍