മെഡി. കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി കസ്റ്റഡിയിൽ, ഒപ്പം മറ്റൊരു ആൺകുട്ടിയും

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ യുവതി പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശി നീതുവാണ് (23) അറസ്റ്റിലായത്. ഇവർക്കൊപ്പം മറ്റൊരു ആൺ കുട്ടിയുമുണ്ട്. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇന്ന് മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്തെ ഒരു ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയത്. എസ് ഐ റനീഷിന്റെ നേതൃത്വത്തിലാണ് കുഞ്ഞിനെ കണ്ടെത്തി മാതാവിന് കൈമാറിയത്.

നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സയ്ക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലിൽ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീക്ക് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വി.എൻ വാസൻ പറഞ്ഞു.

Latest Stories

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ മെറ്റ് ഗാല ലുക്കിന് പിന്നിലെ രഹസ്യം

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക