മറിയക്കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ മാത്യു കുഴല്‍നാടന്‍

മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും മൂവാറ്റപുഴ എം എല്‍ എ യുമായ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് സൂചന. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ സി പി എം മുഖപത്രം മുഖപത്രം രംഗത്ത് വന്നിരുന്നു. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുകളും ഒന്നരയേക്കര്‍ സ്ഥലവുമുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമാണെന്നുമാണ് ദേശാഭിമാനി ഇതിന് മറുപടിയായി വാര്‍ത്ത നല്‍കിയത്. എന്നാല്‍ തന്‍ഖെ പേരില്‍ ഒരിഞ്ച് ഭൂമി പോലും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി ഹാജരാക്കിയതോടെ ദേശാഭിമാനി ഖേദപ്രടനവുമായി രംഗത്തെത്തി.

എന്നാല്‍ താന്‍ അപകീര്‍ത്തിക്കേസുമായി മുന്നോട്ടു പോകുമെന്നാണ് മറിയക്കുട്ടി ഇപ്പോള്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം എല്‍ എയുമായ മാത്യു കുഴല്‍നാടനാണ് മറിയക്കുട്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ കേസ് വാദിക്കുക എന്നാണ് അറിയിരുന്നത്്. സി പി എം മുഖ പത്രത്തില്‍ വന്ന ഖേദപ്രകടനം താന്‍ അംഗീകരിക്കുന്നില്ലന്നാമ് മറിയക്കുട്ടി പറയുന്നത്. മാപ്പു പറയേണ്ടവര്‍ നേരിട്ട് വന്ന് മാപ്പു പറയണമെന്നാണ് മറിയിക്കുട്ടി ആവശ്യപ്പെടുന്നത്്.

മറിയക്കുട്ടിയുടെ പ്രതിഷേധം നാടകമാണെന്നും ഇവര്‍ക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും പാര്‍ട്ടി മുഖപ്പത്രം ആരോപിച്ചതിന് പിന്നാലെ സി പി എം ഹാന്‍ഡിലുകള്‍ ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ നിയമ നടപടിക്ക് തുനിഞ്ഞത്.

മറിയക്കുട്ടിയില്‍ നിന്നും കേസിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചതായി മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ