ഉണ്ണിത്താന്റെ മുന്നില്‍ ഞാന്‍ അല്‍പ്പന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍; മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഇനി പ്രതികരണത്തിനില്ല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മൂവാറ്റുപുഴ നിയുക്ത എം.എല്‍.എ മാത്യു കുഴല്‍നാടന്‍. ഉണ്ണിത്താന്‍ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അല്‍പ്പന്‍ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ണിത്താന്‍ നടത്തിയത്. ലീഗിന്റെ അവകാശത്തെപ്പറ്റി ചോദിക്കാന്‍ അയാള്‍ക്കെന്താണ് അധികാരമെന്ന് ചോദിച്ച ഉണ്ണിത്താന്‍, അല്‍പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്നും പരിഹസിച്ചിരുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് മുഴുവന്‍ കേട്ടുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് ലീഗിനെ കുറിച്ച് നടത്തിയ പരാമര്‍ശം. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ തെരുവിലേക്ക് വലിച്ചു വയ്ക്കരുതെന്നും നേതാക്കളുടെ ബാനറുകള്‍ വലിച്ചു കീറുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്ക് ചേര്‍ന്നതല്ലെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു.

‘രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം പറഞ്ഞത് അംഗീകരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അല്‍പനും നിസ്സാരനുമാണ്. ഉണ്ണിത്താന്‍ പറഞ്ഞതിനോട് പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല. പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ഇനി സംസാരിക്കാനില്ല. അത് അടഞ്ഞ അധ്യായമാണ്’

Latest Stories

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ യൂ ടേണില്ല; ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: 'അസ്വാഭാവികമായി ഒന്നുമില്ല', അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി