ജനാഭിമുഖ കുര്‍ബാന തുടരും; മാര്‍പ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് അങ്കമാലി അതിരൂപത

അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് വൈദികര്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കാനാവില്ല. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നും വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത് വന്നതിനെ തുടര്‍ന്നാണ് വൈദികരുടെ തീരുമാനം. മാര്‍പ്പാപ്പയുടേത് കല്‍പ്പനയല്ല നിര്‍ദ്ദേശമാണെന്നും ജനാഭിമുഖ കുര്‍ബാനയാണ് ഉചിതമെന്നും ഇക്കാര്യംമാര്‍പ്പപ്പയെ ബോധ്യപ്പെടുത്തുമെന്നും യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയുടെ കത്ത് ലഭിച്ചത് .സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണം എന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചിരുന്നു.
മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തിലൂടെ അറിയിച്ചു.

ഭൂമി വില്‍പ്പന കര്‍ദ്ദിനാളിന് സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടി മൂടിവെക്കാനാണ് കുര്‍ബാന വിവാദം ഉയര്‍ത്തുന്നതെന്നും വൈദികര്‍ പ്രതികരിച്ചു.കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വൈദികര്‍ ഈസ്റ്ററിന് മുമ്പ് യോഗം ചേരും. അതിന് ശേഷമാകും ഭാവി പരിപാടികള്‍ തീരുമാനിക്കുക

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്