മാസപ്പടി കേസ്; പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്, ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മു​ഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.

അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.

മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടന്നാണ് ഇഡി കേസ് എടുത്തത്.

കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Latest Stories

'ഒരു കപ്പ്‌ എടുക്കട്ടെ... കപ്പ്‌, കപ്പേ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ബിജെപി സർക്കാരിന്റെ ആസൂത്രിത ആക്രമണം, പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട'; ഇ ഡി റെയ്‌ഡിൽ എം എ ബേബി

'മാസപ്പടി കേസിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും'; കെ കെ ശൈലജ

'വളഞ്ഞിട്ടടിച്ചോളൂ.....പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും'; മുഹമ്മദ് റിയാസ്

മാസപ്പടി കേസിലെ ഇ ഡി നടപടി; സംഘപരിവാർ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമെന്ന് പി ജയരാജൻ, പിണറായി വിജയൻറെ വീടിനുമുന്നിൽ സിപിഎം പ്രതിഷേധം

മാസപ്പടി കേസ്; എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി, വീണ വിജയന്റെ മൊഴിയെടുത്തു

ഫീൽഡിങ്ങിൽ ഗുജറാത്ത് പരാജയമായിരുന്നു, ഒരുപാട് ക്യാച്ചുകളും വിട്ടു, ഇതുകൊണ്ടാണ് തോറ്റത്: ശുഭ്മൻ ഗിൽ

വിക്കറ്റ് പോകുമോ എന്ന ഭയം എനിക്കില്ല, ബോളർമാർക്ക് എങ്ങനെ പ്രഷർ കൊടുക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്: രജത് പാട്ടീദാർ

'തൂക്കി ചുവന്ന കാരങ്ങളോടെ'; ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് രാജാവും സംഘവും

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്