മാസപ്പടി കേസ്; സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴിയിൽ വൈരുദ്ധ്യം, വിശദമായി പരിശോധിക്കാൻ ഇഡി

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴിയിൽ വൈരുദ്ധ്യം. ഈ സാഹചര്യത്തിൽ മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് ഇഡി. ഇന്നലെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെ വീണ്ടും ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടിയെ രണ്ട് വട്ടവും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരൺ എസ് കർത്തയെ ഇഡി വീണ്ടും വിളിപ്പിച്ചത്.

എക്സാലോജിക് കമ്പനി സിഎംആ‌ർഎല്ലിന് എന്ത് സേവനം നൽകിയെന്നതിൽ വീണയുടെയും, സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും.

എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ദില്ലി കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരാനാണ് തീരുമാനം.

Latest Stories

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

'പ്രശ്നം ഉടൻ പരിഹരിക്കും'; ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ വിവാദം; ആഭ്യന്തരമന്ത്രിയെ കാണാൻ പിഎം നിയാസ്, ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപണം

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

'കൊടുങ്കാറ്റിനെ പിടിച്ച് കെട്ടാൻ സാധിക്കില്ല'; ജപ്പാനെ തോല്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ

സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പുറത്തായേക്കും, ആ നറുക്ക് സഞ്ജുവിന് തന്നെ സിലക്ടർമാർ കൊടുക്കും: ആകാശ് ചോപ്ര

ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾ ഒരിക്കലും ഞങ്ങളെ പരിശീലിപ്പിക്കാൻ വരരുത്'; ഗംഭീറിനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

'തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ...രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ'; ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്ന് മന്ത്രി പ്രതാപ് റൂഡി

'മാപ്പ് സ്വീകരിക്കുന്നു, ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു'; ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷയിൽ പ്രതികരിച്ച് ഹണി റോസ്