ഇന്ന് വിവാഹം, വീട്ടില്‍ മോഷണം; കവര്‍ന്നത് 30 പവന്‍ സ്വര്‍ണം, സംഭവം കോഴിക്കോട്

കോഴിക്കോട് വാണിമേല്‍ വെള്ളിയോട് വിവാഹ വീട്ടില്‍ മോഷണം. നടുവിലക്കണ്ടിയില്‍ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി.

ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണിത്. അലമാര തുറന്ന് ആഭരണങ്ങള്‍ കവര്‍ന്ന വിവരം ഇന്നലെ രാത്രിയാണ് വീട്ടുകാരറിയുന്നത്. വളയം പൊലീസ് അന്വേഷണം തുടങ്ങി.

കരിപ്പൂരിലെ സ്വര്‍ണ കവര്‍ച്ചാ കേസ്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കരിപ്പൂരിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരില്‍ നിന്ന് പിടികൂടിയ അര്‍ജുനെ കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം തട്ടിയെടുത്തെന്നാണ് കേസ്.

പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.

Latest Stories

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ അത് ഏറ്റെടുക്കും, പെൺസുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയിൽ വിശദീകരണവുമായി നടി പ്രാർത്ഥന

'ബിന്ദുവിന്റെ മരണം കൊലപാതകം, ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല'; സണ്ണി ജോസഫ്

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം; കളക്ടര്‍ ഇന്ന് അന്വേഷണം തുടങ്ങും, പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

എന്നാലും പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു, അസൂയ പാടില്ലെന്ന് ആദിപുരുഷ് ടീമിനോട് ആരാധകർ, എയറിലായി ചിത്രം

അനില്‍ അംബാനി 'ഫ്രോഡ്': സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ;'ആത്മനിര്‍ഭര'മെന്ന് നരേന്ദ്ര മോദി

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി