വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

വിവാഹം കഴിക്കേണ്ടത് വീട്ടുജോലിക്ക് വേണ്ടിയല്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, മറിച്ച് ജീവിത പങ്കാളിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പാചകം അടക്കമുള്ള ജോലികള്‍ ചെയ്യാത്ത സ്ത്രീ ക്രൂരയല്ല. അടുക്കള, അലക്ക് അടക്കമുള്ള ജോലികള്‍ പുരുഷന്മാരും ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹമോചനക്കേസ് പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്തയാണ് ഈ നിരീക്ഷണം നടത്തിയത്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയുടെ സ്വഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകും മോശമായി പെരുമാറിയെന്നും പറഞ്ഞാണ് യുവാവ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഭാര്യ ഭക്ഷണം പാചകം ചെയ്യാന്‍ വിസമ്മതിച്ചതായും ഇയാള്‍ ആരോപിച്ചിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് ക്ഷണിച്ചില്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ യുവാവിന്റെ ആരോപണങ്ങള്‍ ഭാര്യ തള്ളി. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും സമ്മതത്തോടെയാണ് പ്രവസത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാല്‍ ചടങ്ങിന് പങ്കെടുക്കാതെ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു. യുവതിയുടെ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. 2017ലായിരുന്നു യുവതിയുടെയും യുവാവിന്റെയും വിവാഹം. ഇവര്‍ക്ക് എട്ട് വയസ് പ്രായമുള്ള മകനുണ്ട്. യുവാവ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”