അറ്റോര്‍ണി ജനറലിന് എതിരെ മരട് ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി  തള്ളി

മരട് ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് എതിരെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മരടിലെ ഫ്ളാറ്റ് ഉടമകളുടെ വിഷയം നിരവധി തവണ പരിഗണിച്ചതാണെന്നും ആവര്‍ത്തിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എറണാകുളം മുന്‍ കളക്ടര്‍ മുഹമ്മദ് സഫറുള്ള തുടങ്ങി 8 പേര്‍ക്ക് എതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ ഫ്ളാറ്റ് ഉടമകള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ കെ കെ വേണുഗോപാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഫ്ളാറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോടതിയലക്ഷ്യ നിയമത്തിലെ 15ാം വകുപ്പ് പ്രകാരം അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിന് ബാദ്ധ്യതയുണ്ട്. അറ്റോര്‍ണി ജനറലിന്റെ തീരുമാനം വൈകുന്നതിനിടെ തങ്ങളുടെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കുകയാണ്. കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിക്കണം എന്നും ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിലെ റിത ശശിധരന്‍, മെറീന ജോര്‍ജ്, എം എല്‍ ജോര്‍ജ് എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും, സഞ്ജീവ് ഖന്നയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍