മരട്​ ഫ്ളാറ്റ്: നഷ്​ട പരിഹാരത്തുക തങ്ങളിൽനിന്ന്​ ഈടാക്കരുതെന്ന്​ നിർമാതാക്കൾ

മ​ര​ടി​ൽ പൊ​ളി​ച്ചു​മാ​റ്റു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ  ഉ​ട​മ​ക​ള്‍ക്ക് ന​ൽ​കു​ന്ന ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക    ത​ങ്ങ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന്​ നി​ർ​മാ​താ​ക്ക​ൾ സു​​പ്രീം​കോ​ട​തി​യി​ൽ ആ​വ​​ശ്യ​​പ്പെ​ട്ടു. സ്വ​ത്തു​ക്ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ക​ണ്ടു കെ​ട്ടി​യ ന​ട​പ​ടി പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സി​ന്​ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ഗോ​ള്‍ഡ​ന്‍ കാ​യ​ലോ​രം അപ്പാര്‍ട്‌മെന്‍ഡ്‌സ്‌​ നി​ർ​മി​ച്ച കെ.​പി വ​ര്‍ക്കി ആ​ന്‍ഡ് ബി​ല്‍ഡേ​ര്‍സ്, ആ​ല്‍ഫ വെ​ന്‍ച്വ​ഴ്​​സ്​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്​ എ​ന്നി​വ​ർ ഉ​ന്ന​യി​ച്ചു. ഈ ​മാ​സം 15ന്​ ​മ​ര​ട്​ കേ​സി​നൊ​പ്പം ഈ സ​ത്യ​വാ​ങ്​​​മൂ​ല​ങ്ങ​ൾ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കും.

മ​ര​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2007ല്‍ ​പ​ണി പൂ​ര്‍ത്തി​യാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തു​ പ്ര​കാ​രം നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം പു​തി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ത​ങ്ങ​ൾ​ക്ക്​ ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഹാ​രി​സ്​ ബീ​രാ​ൻ മു​ഖേ​ന ഫ​യ​ൽ ചെ​യ്​​ത സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ കെ.​പി വ​ര്‍ക്കി ആ​ന്‍ഡ് ബി​ല്‍ഡേ​ര്‍സ് ​ബോ​ധി​പ്പി​ച്ചു. നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടും ത​ങ്ങ​ളെ വേ​ട്ട​യാ​ടു​ക​യാ​ണ്.

സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളു​ടെ പ​ങ്ക്​ അ​ന്വേ​ഷ​ിക്കണ​മെ​ന്നും കെ.​പി വ​ര്‍ക്കി ആ​ന്‍ഡ് ബി​ല്‍ഡേ​ര്‍സ്​ ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​നി​യ​ന്ത്ര​ണ മേ​ഖ​ല ര​ണ്ടി​ലു​ൾ​പ്പെ​ടു​ത്തി മ​ര​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ല്‍കി​യ രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഫ്ലാ​റ്റു​ക​ള്‍ നി​ർ​മി​ച്ച​തെ​ന്ന്​ ആ​ല്‍ഫ വെ​ന്‍ച്വ​ഴ്​​സ്​ അ​ഡ്വ. കെ. ​രാ​ജീ​വ്​ മു​ഖേ​ന സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​​മൂ​ല​ത്തി​ൽ ബോ​ധി​പ്പി​ച്ചു. ച​ട്ട​ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ സ്​​റ്റോ​പ്​ മെ​മ്മോ ന​ല്‍കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് ഹൈ​കോ​ട​തി അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്ത് ന​ല്‍കി​യി​​ല്ലെ​ന്നും ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ല്‍ നി​ര്‍മാ​ണ പ്ര​വൃ​​ത്തി ന​ട​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലു​ണ്ട്.  മ​ര​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​യി ഉ​യ​ര്‍ത്തി​യ​തോ​ടെ​യാ​ണ്​ തീ​ര​നി​യ​ന്ത്ര​ണ മേ​ഖ​ല മൂ​ന്നി​ൽ നി​ര്‍മാ​ണം എ​ന്ന സ്​​ഥി​തി​യി​ലാ​യ​തെ​ന്നും ആ​ൽ​ഫ പ​റ​യു​ന്നു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ