മണപ്പുറം ഫിനാന്‍സിന്റെ ജപ്തിയില്‍ പെരുവഴിയി അമ്മയും മക്കളും; സഹായം വാഗ്ദാനം ചെയ്ത് വിഡി സതീശന്‍

മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തതിന് പിന്നാലെ വീട് ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയും രണ്ട് മക്കളുമാണ് ജപ്തിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട് പെരുവഴിയിലായത്.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വിഡി സതീശന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കാനാണ് കുടുംബം 2019ല്‍ മണപ്പുറം ഫിനാന്‍സില്‍ നിന്ന് നാല് ലക്ഷം വായ്പയെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് സന്ധ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇതിന്റെ തിരിച്ചടവ് മുടങ്ങി.

സന്ധ്യ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. അതിനാല്‍ കുടുംബത്തിന് വീടിനുള്ളില്‍ നിന്ന് സാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വീട്ടിനുള്ളിലെ സാധനങ്ങള്‍ എടുക്കാന്‍ അനുവദിക്കാമെന്ന് മണപ്പുറം ഫിനാന്‍സ് ലീഗല്‍ ഓഫീസര്‍ അറിയിച്ചു. നിയമപരമായി അത് ചെയ്തു നല്‍കാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും