കോപ്പിയടി: എം.ബി.ബി.എസ് പരീക്ഷാ ഹാളുകളില്‍ വാച്ച് ഉപയോഗത്തിന് വിലക്ക്

എം.ബി.ബി.എസ് പരീക്ഷ ഹാളുകളില്‍ വാച്ച് ഉപയോഗിക്കുന്നതിന് ആരോഗ്യ സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തി. ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ  തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അറിയാന്‍ എല്ലാ പരീക്ഷാ ഹാളിലും ക്‌ളോക്കുകള്‍ സ്ഥാപിക്കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കി.

വാച്ച് കൂടാതെ വലിയ മാല,വള,മോതിരം തുടങ്ങിയവ ഉപയോഗിക്കുന്നതിനും വിലക്കു ണ്ട്. സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടന്നുമാണ് സര്‍വ്വകലാശാല തീരുമാനിക്കുന്നത്.ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്.യു.ടി, അസീസിയ, എം.ഇ.എസ്, എസ്.ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്.

കൂടുതല്‍ കോളജുകളില്‍ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാന്‍ സഹായിക്കുമെന്നാണ് സര്‍വ്വകലാശാല കണക്കുകൂട്ടുന്നത്.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്