കേരളത്തെ ദേശീയ തലത്തില്‍ അപമാനിച്ച മലയാളികള്‍; പള്‍സര്‍ സുനിയ്ക്ക് പൂമാലയിട്ട ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കുന്ന സന്ദേശമെന്ത്?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഏഴ് വര്‍ഷം നീണ്ട വിചാരണ തടവിന് ശേഷം ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെ പൂമാലയിട്ട് സ്വീകരിച്ചും അഭിവാദ്യങ്ങളര്‍പ്പിച്ചും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. കേസില്‍ പള്‍സര്‍ സുനി കുറ്റക്കാരനാണെന്ന് കോടതിയ്ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നതിനാലാണ് പ്രതിയ്ക്ക് ഇത്രയും കാലം ജാമ്യം അനുവദിക്കാതിരുന്നത്.

കേസില്‍ അവസാന സാക്ഷിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബിജു പൗലോസിന്റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസില്‍ നവംബറില്‍ കോടതി വിധി പറയും. സെപ്റ്റംബര്‍ 26 വരെ പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. എന്നാല്‍ കേസില്‍ എവിടെയും പള്‍സര്‍ സുനി കുറ്റവാളിയല്ലെന്ന് അഭ്യൂഹങ്ങള്‍ പോലും ഉണ്ടായിരുന്നില്ല.

നടിയുടെ മൊഴിയില്‍ പള്‍സര്‍ സുനിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ തന്നെ അധിക്ഷേപിക്കുന്ന നിലപാടുമായാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന മൂന്നാംകിട സംഘടന പൂമാലയുമായി സുനിയെ സ്വീകരിച്ചത്. പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും പരസ്യ പിന്തുണയാണ് സംഘടന ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

സോഷ്യല്‍ മീഡിയകളിലൂടെ കുപ്രസിദ്ധി മാത്രം ആഗ്രഹിച്ച് മുന്നോട്ട് വരുന്ന ഇത്തരം സാമൂഹിക വിരുദ്ധന്‍മാര്‍ പള്‍സര്‍ സുനിയെ പോലുള്ള കൊടും കുറ്റവാളികളെ പിന്തുണയ്ക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ആരെയും പീഡിപ്പിക്കാം തുടര്‍ന്ന് അതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കാം, അത് ഉപയോഗിച്ച് വീണ്ടും ഇരയെ വരുതിയിലാക്കാം എന്ന് തുടങ്ങുന്ന ഒരു സമൂഹത്തിനാകെ വിപത്തായി മാറുന്ന ചിന്തകളെയാണ് ഇത്തരക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

സുനിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ച അയാളുടെ അമ്മ പോലും സുനി തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാട്ടിലെ ഏത് സ്ത്രീയെ ആക്രമിച്ചാലും തങ്ങള്‍ ഒപ്പമുണ്ടാകും ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂമാലയിട്ട് പുരസ്‌കാരം നല്‍കുമെന്ന പരസ്യ പിന്തുണയുമായി രംഗത്തെത്തുന്ന സംഘടനകളെ നിയമം മൂലം നിരോധിക്കേണ്ട കാലം അതിക്രമിച്ചു.

കേരളത്തിലാകമാനമുള്ള പുരുഷന്‍മാരെ അപമാനിക്കുന്ന സംസ്ഥാനത്തിന്റെ സ്ത്രീ സുരക്ഷയ്ക്കും തുല്യതയ്ക്കും നേരെ ചെളി വാരിയെറിയുന്ന ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഇതാദ്യമായല്ല ലൈംഗികാതിക്രമ കേസുകളിലെ പ്രതികളെ പിന്തുണയ്ക്കുന്നത്. നേരത്തെ കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ സവാദ് എന്ന പ്രതിയെ ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ പൂമാലയിട്ട് സ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അന്ന് ഏറെ ചര്‍ച്ചയായ വിഷയം ഇന്ന് കേരളത്തിനെ തന്നെ അപമാനിക്കുന്ന തരത്തിലേക്ക് എത്തിയതിന് പിന്നില്‍ സോഷ്യല്‍ മീഡിയകളിലൂടെ ലഭിച്ച കുപ്രസിദ്ധി മാത്രമാണ്. 2017ല്‍ നടിയെ ആക്രമിച്ച സംഭവും തുടര്‍ന്നുള്ള കേസിന്റെ നാള്‍ വഴികളും ദേശീയ ശ്രദ്ധ നേടിയതാണ്. കേസിലെ ഓരോ നടപടികളും ഇപ്പോഴും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നുമുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്നടങ്കം ദേശീയ തലത്തില്‍ അപമാനിക്കുന്ന നിലപാടാണ് സ്ത്രീ വിരുദ്ധ സംഘടന കൈക്കൊണ്ടത്. നിയമം മൂലം ഇത്തരം സംഘടനകളെ നിരോധിക്കാത്ത കാലത്തോളം, ലൈംഗികാതിക്രമ കേസിലെ പ്രതികള്‍ക്ക് പരസ്യ പിന്തുണ നല്‍കുന്ന ഇത്തരം സംഘടനകളും വ്യക്തികളും നല്‍കുന്ന സന്ദേശം ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി