ഇന്ന് തിരുവോണം; സദ്യവട്ടം ഒരുക്കിയും, പൂക്കളമിട്ടും, കോടിയുടുത്തും ആഘോഷത്തോടെ വരവേറ്റ് മലയാളികൾ

സമൃദ്ധിയുടെ ചിങ്ങമാസ പുലരിയിൽ തിരുവോണത്തിനെ വരവേറ്റ് മലയാളികൾ. അത്തപ്പൂക്കളം ഒരുക്കിയും,സദ്യവട്ടം ഒരുക്കിയും ഓണക്കോടി അണിഞ്ഞും ഓണത്തെ ആഘോഷപൂർവം വരവേൽക്കാൻ ഏവരും ഒരുങ്ങി കഴിഞ്ഞു.

ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെയും ഒത്തുചേരലിന്റെയും ഉത്സവമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.

കേരളത്തില്‍ നവവത്സരത്തിന്റെ തുടക്കം കുറിക്കുന്ന മാസമായ ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് ഓണവും എത്തുന്നത്. കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്.

കാലം മാറുന്നത് അനുസരിച്ച് ഓണാഘോഷത്തിൽ വൈവിധ്യങ്ങൾ ഏറുന്നതല്ലാതെ കുറയുന്നതായി കാണാറില്ല. വർഷങ്ങൾ കഴിയുംതോറും ഓണാഘോഷത്തിന്റെ മാറ്റ് കൂടിക്കൂടി വരികയാണ്.ഓണമൊരുക്കാൻ പരിമിതികൾക്കകത്തു നിന്നും സർക്കാർ വേണ്ടെതെല്ലാം ചെയ്തുവെന്നാണ് സർക്കാർ അറിയിച്ചത്.

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിയും ,മറ്റ് മന്ത്രിമാരും എത്തിയിരുന്നു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇത്തവണ മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ