മനോരമ ന്യൂസിനെ മലര്‍ത്തിയടിച്ച് മാതൃഭൂമിയുടെ കുതിപ്പ്; റിപ്പോര്‍ട്ടറിനെ മറികടക്കാനാകാതെ കിതച്ച് 24 ന്യൂസ്; ഒന്നാമന്‍ ഏഷ്യാനെറ്റ്; ഏറ്റവും പിന്നില്‍ മീഡിയ വണ്‍; ടിആര്‍പി റിപ്പോര്‍ട്ട്

മനോരമ ന്യൂസിനെ ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ മലര്‍ത്തിയടിച്ച് മാതൃഭൂമി ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ആഴ്ച്ച മൂന്നിലെ ടിആര്‍പി റിപ്പോര്‍ട്ടിലാണ് മാതൃഭൂമി മികച്ച സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഏക്കാലത്തെയും പോലെ ഇക്കുറിയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ടിആര്‍പിയില്‍ ഒന്നാം സ്ഥാനത്ത്. 93 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

71 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവിയാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനം സ്വന്തമാക്കാനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും 24 ന്യൂസിന് ഇക്കുറിയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പോയിന്റ് നിലയിലും താഴേയ്ക്ക് വീണ 24 ന്യൂസിന് ടിആര്‍പിയില്‍ 64 പോയിന്റുകള്‍ മാത്രമാണ് നേടാനായത്.

മാതൃഭൂമി ന്യൂസാണ് ഇക്കുറി നാലാം സ്ഥാനത്ത് എത്തിയത്. 37 പോയിന്റുമായാണ് മനോരമ ന്യൂസിനെ മറികടന്ന് മാതൃഭൂമി നാലാം സ്ഥാനം ഉറപ്പിച്ചത്. 36 പോയിന്റുകളുമായി മനോരമ അഞ്ചാം സ്ഥാനത്താണുള്ളത്.

ആറാം സ്ഥാനത്ത് 20 പോയിന്റുമായി സംഘപരിവര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിയാണുള്ളത്. 16 പോയിന്റുമായി ന്യൂസ് 18 കേരള ഏഴാം സ്ഥാനത്തും. എട്ടാം സ്ഥാനത്ത് 14 പോയിന്റുമായി കൈരളി ന്യൂസും ടിആര്‍പിയില്‍ ഏറ്റവും പിന്നില്‍ 9 പോയിന്റുമായി ജമാ അത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്‍ ടിവിയുമാണുള്ളത്. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച മലയാളം 24/7 ചാനലിന് ഇതുവരെ ടിആര്‍പിയില്‍ ഇടം പിടിക്കാനായിട്ടില്ല.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്