റബര്‍ വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തിരുമാനം എടുക്കുന്നത് ആത്മഹത്യാപരം: ഫാ. പോള്‍ തേലക്കാട്

തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിയുടെ പ്രസ്താവനക്കെതിരെ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്. യാതൊരു പക്വതയപമില്ലാത്ത പ്രസ്താവനയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനി നടത്തിയതെന്ന് ഫാ. പോള്‍ തേലക്കാട് പറഞ്ഞു. കൈകാര്യം ചെയ്ത വിഷയത്തെ കുറെക്കൂടി ഗൗരവത്തില്‍ കാണമായിരുന്നുവെന്നും ഫാ. പോള്‍ തേലക്കാട് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്

പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്നതുപോലെയായി ഇത്. റബര്‍വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തിരുമാനമെടുക്കുന്നത് ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരമാണ്. വെറും മുന്നൂറുരൂപയുടെ കച്ചവടമായി ഇത് മാറ്റിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കര്‍ പിന്തുണക്കില്ല.

റബര്‍ വില 300 രൂപയാക്കിയാല്‍ തെരെഞ്ഞെടുപ്പില്‍ ബി ജെപി ക്ക് എം പിയെ നല്‍കാന്‍ കര്‍ഷകര്‍ തെയ്യാറാണെന്നാണ് പാംപ്‌ളാനി പറഞ്ഞത്. ഈ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു.

Latest Stories

'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍ കൊളംബിയയില്‍

മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി

പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് ആൾക്കൂട്ടമർദ്ദനം; മലയാളി വിദ്യാർത്ഥികൾക്ക് നേരെയും രോഷം

ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഓക്സിജന്‍ ലഭ്യതയും ഉറപ്പാക്കി; കേരളത്തില്‍ ചെറിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു; ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

RCB UPDATES: ആർസിബി ഫൈനലിൽ എത്തിയത് ആ കാരണം കൊണ്ട്, മുമ്പൊരു സീസണിലും സംഭവിക്കാത്ത കാര്യങ്ങൾ; കൈയടിച്ച് ആരാധകർ

സിനിമകള്‍ വന്‍ വിജയം, മുരുകന് വേല്‍ സമര്‍പ്പണം; തിരുമലക്കോവിലില്‍ എത്തി മോഹന്‍ലാല്‍

'ഒരു പകൽ കൂടി കാത്തിരിക്കാം, എല്ലാവരും ആവശ്യപ്പെട്ടു'; സമവായ സൂചന നൽകി പിവി അൻവർ

RCB VS PKBS: ആ കൊച്ച് പയ്യനോട് അത് വേണ്ടായിരുന്നു, മുഷീർ ഖാനെ കളിയാക്കി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശതാബ്ദി പിന്നിട്ട റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടില്ല; ബിജെപിയുടെ നിവേദനത്തില്‍ തീരുമാനം മാറ്റി റെയില്‍വേ മന്ത്രാലയം; ചിറക്കല്‍, വെള്ളാര്‍കാട് റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി