എസ്. എഫ്. ഐ നേതാവിന് നേരെയുണ്ടായ വധശ്രമം; മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് നേരെ ഉണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് അനിശ്ചിത കാലത്തേക്ക് കോളേജ് അടച്ചിട്ടിരുന്നു. ഇപ്പോഴിതാ സംഭവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റിയിരിക്കുകയാണ്.

പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജിലെക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയിന്മേലാണ് നടപടി.

വധശ്രമം നടത്തിയ കണ്ണൂർ സ്വദേശിയായ ഇജിലാൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി.

അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം കെ. എസ്. യു- ഫ്രറ്റേണിറ്റി സംഘടിത ആക്രമണമാണ് കോളേജിൽ അരങ്ങേറിയതെന്നും എസ്.എഫ്ഐ പറയുന്നു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ