മധു വധക്കേസ് നാടിന്റെ പ്രശ്‌നം; പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടി മധുവധക്കേസ് നാടിന്റെ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തും. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് ഒരു അലംഭാവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യഥാര്‍ത്ഥ പ്രതികളാണ് വിചാരണ നേരിടുന്നത്. പ്രോസിക്യുഷന്‍ ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കേസിനെ ഗൗരവമായാണ് കാണുന്നത്. മധുവിന്റെ കൊലപാതകം നാടിന് മുഴുവന്‍ അപമാനകരമായ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാക്ഷികള്‍ക്ക് കോടതിയില്‍ വരുമ്പോഴും പോകുമ്പോഴും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

റൊണാൾഡോയുടെയും മെസിയുടെയും കൂടെ ഒരേ ടീമിൽ കളിച്ചിട്ടുണ്ട്, അവന്മാരെക്കാൾ കേമൻ ആയിട്ടുള്ള താരം വേറെ ഉണ്ട്; ബ്രസീലിയൻ ഇതിഹാസത്തിന്റെ നോട്ടത്തിൽ ഗോട്ട് അയാൾ

അൻപ് ദാസ് നായകനായി പുതിയ ലോകേഷ് ചിത്രം വരുന്നു; വെളിപ്പെടുത്തി അർജുൻ ദാസ്

രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടുകെട്ടുകള്‍ കിട്ടി; അംബാനിയെയും അദാനിയെയും കുറിച്ച് മിണ്ടുന്നില്ലെന്ന് മോദി

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു