'എം എ ബേബി കേരളത്തിൽ ക്യാമ്പ് ചെയ്ത് പിഎം ശ്രീയിൽ ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു, എല്ലാ ചർച്ചകൾക്കും മുഖ്യമന്ത്രി നേതൃത്വം നൽകി'; ജനയുഗം ലേഖനത്തിൽ അഭിനന്ദനം

കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പ് വെച്ചതിന് പിന്നാലെ ഉണ്ടായ വഹിന്നത് തീർത്തതിന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അഭിനന്ദനം. ജനയുഗം ലേഖനത്തിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം. ലേഖനത്തിൽ മുഖ്യമന്ത്രിയെയും പരാമർശിക്കുന്നുണ്ട്.

കെ പ്രകാശ് ബാബു ആണ് ലേഖനം എഴുതിയിരിക്കുന്നത്. എം എ ബേബി കേരള ത്തിൽ ക്യാമ്പ് ചെയ്തുകൊണ്ട് സിപിഐ സിപിഐഎം സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചുവെന്നാണ് ലേഖനത്തിൽ പറയുന്നത്. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും കെ പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു. അടിസ്ഥാന സൗകര്യ വികസനമാണ് ഈ പദ്ധതിയിൽ പലരും കൊട്ടിഘോഷിക്കുന്നത്. കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് 50,000 ലധികം ക്ലാസ് മുറികൾ ഹൈടെക് ആക്കുകയും ഗവൺമെൻ്റ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക യും ചെയ്തു എന്നത് കേരളീയർക്ക് അഭിമാനകരമാണ്.

ഇവിടെ ഒരു സ്കൂളിന് പരമാവധി അഞ്ച് അധ്യയനവർഷം കൊണ്ട് (2022-23, 2026-27) 85 ലക്ഷം മുതൽ ഒരു കോടി 13 ലക്ഷം രൂപ വരെ ലഭിക്കുമെന്നതാണ് വ്യവസ്ഥ. അത് 60:40 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റകൾ വഹിക്കണം. കേന്ദ്ര സർക്കാരിൻ്റെ ഹിന്ദുത്വ വർഗീയ അജ ണ്ട സ്കൂൾതല വിദ്യാർഥികളിലേക്ക് പകർത്താനുള്ള കേന്ദ്ര നീക്കത്തിൻ്റെ അപകടം തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഇടതുപക്ഷം രാജ്യ വ്യാപകമായ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടത്തിയെന്നും ലേഖനത്തിൽ പറയുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്