ഗവര്‍ണര്‍ നടത്തുന്നത് സംഘപരിവാര്‍ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതി; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എം സ്വരാജ്

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ചാന്‍സിലര്‍ പദവിയുള്ള ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. സംഘപരിവാര്‍ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ആരിഫ് മുഹമ്മദ്ഖാന്‍ നടപ്പിലാക്കുന്നത്.

കേരളത്തെ തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഇത്തരം പ്രതിലോമപ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനുള്ള ജനകീയസമരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്നുവരും. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ എന്ന പദവി ഭരണഘടനവഴി ഗവര്‍ണറില്‍ നിക്ഷിപ്തമായിട്ടുള്ള കടമയല്ല.

ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി കേരളം കനിഞ്ഞു നല്‍കിയ സൗമനസ്യമാണ്. നല്‍കിയ പദവി സ്വീകരിച്ച് കേരളത്തെ തന്നെ തകര്‍ക്കാനായി നില്ക്കുകയാണ് ഗവര്‍ണര്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച പുരോഗതിയുടെ കാരണങ്ങള്‍ക്ക് പിന്‍ബലമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയാണെന്നും എം സ്വരാജ് പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്