ഇരുട്ടടി; ഒറ്റയടിക്ക് കൂട്ടിയത് അമ്പത് രൂപ, ആയിരം പിന്നിട്ട് ഗാര്‍ഹിക സിലിണ്ടര്‍ വില

രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില ആയിരം കടന്നു. 1006 രൂപ 50 പൈസയാണ് ഇപ്പോളത്തെ വില. 14.2 കിലോ സിലിണ്ടറിന് 956 രൂപ 50 പൈസയായിരുന്നു നേരത്തെ വില.

കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ത്തിയിരുന്നു. 102.50 രൂപയാണ് മെയ് ഒന്നിന് കൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് നേരത്തെ 2253 രൂപയായിരുന്നു.നേരത്തെ അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു.

കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. മാര്‍ച്ചിലും വിലവര്‍ദ്ധനവുണ്ടായിരുന്നു. 105 രൂപയാണ് അന്ന് കൂട്ടിയത്. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്.

പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കെയാണ് തുടര്‍ച്ചയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയും ഉയര്‍ത്തുന്നത്.കഴിഞ്ഞ മാര്‍ച്ച് 22ന് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.ഒന്നര മാസത്തിന് ശേഷമാണ് വീണ്ടും വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ