ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും

കേരളത്തിലും മാഹിയിലും അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചേക്കും.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

Latest Stories

'കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം'; ജി സുധാകരൻ

മദ്യവിൽപ്പനശാലകൾക്ക് പൂട്ട് ഏർപ്പെടുത്തിയ വിജയ് സർക്കാരിന്റെ തീരുമാനത്തിന് വിസിലടിച്ച് വിശാൽ; തമിഴ് കുടുംബങ്ങളുടെ ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽ ഹാസൻ

'ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി, മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം'; കെ മുരളീധരൻ

'ഇവനൊക്കെ കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്, എന്റെ ചുണ്ട് പൊട്ടിയിരിക്കുകയാണ്'; സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിൽ പ്രതികരിച്ച് രേണു സുധി

ചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും

റാപിഡോ, ഊബർ, ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ എംവിഡി; നിയമം ലംഘിച്ചാൽ കർശന നടപടി

'ഒരു വോട്ടിന് വിജയിച്ച എംഎൽഎയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുത്'; നിർദേശം നൽകി മദ്രാസ് ഹൈക്കോടതി, ടിവികെയ്ക്ക് തിരിച്ചടി

സ്വർണ വിലയിൽ വർധനവ്; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ തൊട്ട് സ്വർണം

'വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ'; എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്

'കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ല, ഇനി വൈകാനും പാടില്ല'; എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ലെന്ന് എം എം ഹസൻ