വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറവ്: യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധമെന്ന് ബിജെപി

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തില്‍ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങള്‍ നടത്തിയിട്ടും വയനാട്ടില്‍ യുഡിഎഫുകാരും എല്‍ഡിഎഫുകാരും വോട്ട് ചെയ്യാന്‍ എത്തിയില്ല.

കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാര്‍ വയനാട്ടില്‍ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടില്‍ അത് ഫലം കണ്ടില്ല. വഖഫ് ബോര്‍ഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷം സ്വീകരിച്ച നിലപാട് പോളിംഗ് ശതമാനത്തില്‍ പ്രതിഫലിച്ചു. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ വിഭാഗം വോട്ട് ചെയ്യാന്‍ എത്തിയില്ല. മുനമ്പം വിഷയത്തില്‍ ഉള്‍പ്പെടെ യുഡിഎഫ് കാണിക്കുന്ന വഞ്ചനയും എല്‍ഡിഎഫിന്റെ തെറ്റായ സമീപനവും ഈ കാര്യത്തില്‍ നിര്‍ണായകമായി. തങ്ങള്‍ രണ്ടാംനിര പൗരന്മാരായി മാറിയെന്ന ചിന്ത ക്രൈസ്തവര്‍ക്ക് ഉണ്ടായി. ന്യൂനപക്ഷ അവകാശങ്ങള്‍ എന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമായി ഒതുങ്ങിയത് ക്രൈസ്തവര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി കൈയേറി എന്ന് അവര്‍ പറഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന് നോട്ടീസ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല.

അതേസമയം ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും തുടര്‍ച്ചയായി നോട്ടീസുകള്‍ അയക്കുകയാണ് വഖഫ് ബോര്‍ഡ് ചെയ്യുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫും യുഡിഎഫും തുല്യ പരിഗണന നല്‍കുന്നില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 ആണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇത് തുല്യനീതിയുടെ ലംഘനമാണ്. ന്യൂനപക്ഷ സമുദായങ്ങളെ രണ്ടുകണ്ണിലൂടെയാണ് യുഡിഎഫും എല്‍ഡിഎഫും കാണുന്നത്. രണ്ടാനമ്മയുടെ മക്കളായാണ് ക്രൈസ്തവ സമൂഹത്തെ യുഡിഎഫും എല്‍ഡിഎഫും കാണുന്നത്. ചേലക്കരയിലും ചെറിയ ശതമാനം പോളിംഗ് കുറവ് വന്നത് ക്രൈസ്തവ കേന്ദ്രങ്ങളിലാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ഏകോപിപ്പിക്കുന്നതിന്റെ വേണ്ടി പാലക്കാട് ജനാധിപത്യവിരുദ്ധമായ സമീപനമാണ് രണ്ടുമൂന്നണികളും സ്വീകരിക്കുന്നത്. വ്യാപകമായി കള്ള പ്രചരണങ്ങള്‍ നടത്തുകയാണ് എല്‍ഡിഎഫ് യുഡിഎഫും. അധികാരവും പണവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറക്കാനുള്ള നീക്കമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. പുറമേ പരസ്പരം മത്സരിക്കുകയും അകത്ത് രഹസ്യ അജണ്ടയുമാണ് രണ്ടുകൂട്ടര്‍ക്കുമുള്ളത്.
പാലക്കാട് ദേശീയ ജനാധിപത്യ സത്യത്തിന്റെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിന് ശ്രമിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ