ലോഫ്‌ളോര്‍ ബസുകളെ കെ.യു.ആര്‍.ടി.സി 'കൊന്നു'; കൊച്ചിയില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത് 50 ബസുകള്‍; കോടികളുടെ മുതല്‍ കാടുകയറുന്നു

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ കെ.യു.ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍ ബസുകള്‍ വെയിലും മഴയുമേറ്റ് നശിക്കുന്നു. കൊച്ചിയിലെ ആസ്ഥാനമന്ദിരത്തില്‍ അറ്റകുറ്റപണിക്കായി കയറ്റിയിരിക്കുന്ന അമ്പതില്‍ അധികം ബസുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ കെ.എസ്.ആര്‍.ടി.സി നട്ടംതിരിയുമ്പോഴാണ് അനുബന്ധ സ്ഥാപനത്തിലെ ഈ കെടുകാര്യസ്ഥതയും സ്വയം നശീകരണവും.

ഒരുകോടിയോളം വിലവരുന്ന അമ്പത് വോള്‍വോ ലോഫ്‌ളോര്‍ ബസുകള്‍ വെയിലും മഴയുമേറ്റ് നശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പൊട്ടിയ ചില്ല് മാറ്റുന്നത് മുതല്‍ എന്‍ജിന്‍ പണിവരെ ചെയ്യാനായി കയറ്റിയിട്ടിരിക്കുകയാണിതെല്ലാം. അതും ആസ്ഥാനത്തെ പറമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബസുകള്‍ പലതും കാടുകള്‍ കയറി തുടങ്ങിയിട്ടും അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ലോഫ്‌ളോര്‍ ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവ് വഹിക്കേണ്ടത് കെ.യു.ആര്‍.ടി.സിയാണ്. ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയതോടെ അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന് വാഹന നിര്‍മ്മാതാക്കള്‍ ചുമതലപ്പെടുത്തിയ ഡീലര്‍ പറയുന്നത്. ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പെ കോര്‍പ്പറേഷനെ അറിയിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇന്നുവരെ ഒരു രൂപ പോലും കെയുആര്‍ടിസി നല്‍കിയിട്ടില്ല. കെ.എസ്.ആര്‍.ടി.സിക്ക് സ്‌പെയര്‍ പാട്‌സ് വാങ്ങാന്‍ പോലും പണമില്ലാത്ത സാഹചര്യത്തില്‍ കെ,യു.ആര്‍.ടി.സിയ്ക്ക് പണം നീക്കിവയ്ക്കാനില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. അറ്റകുറ്റപണിക്കായി ആസ്ഥാനത്ത് എത്തിച്ചിരിക്കുന്ന എല്ലാ ബസുകളും ലാഭത്തില്‍ ഓടിയിരുന്നതാണ്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി