ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച, വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങി. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഡാം സന്ദർശനത്തിനായി എത്തിയ യുവാവ് സുരക്ഷ മറികടന്ന് അണക്കെട്ടിലെ 11 സ്ഥലങ്ങളിൽ താഴ് ഉപയോഗിച്ച് പൂട്ടുക ആയിരുന്നു.

പാലക്കാട്‌ ഒറ്റപ്പാലം സ്വദേശിയായ ഇയാൾ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡാമിലെ ഹൈമാസ്സ് ലെറ്റുകളുടെ ടവറിലും എർത്ത് വയറുകളിലും ഉൾപ്പെടെ 11 സ്ഥലങ്ങളിലാണ് ഇയാൾ താഴിട്ട് പൂട്ടിയത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെടുന്നത്. കെഎസ്ഇബിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇയാളോടൊപ്പം ഡാം സന്ദർശനത്തിനെത്തിയ തിരൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനായി പൊലീസ് ഊർജിത ശ്രമം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സുരക്ഷാ വീഴ്ചയെ കുറിച്ചറിയാൻ ഡാമിന്റെ ഷട്ടർ ഉയർത്തി പരിശോന നടത്താനും തീരുമാനിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഡാമിലേക്ക് അനുമതിയില്ലാത്ത ബുധനാഴ്ച ആയിരിക്കും ഡാമിന്റെ ഷട്ടർ ഉയർത്തി പരിശോധന നടത്തുക. സുരക്ഷാ വീഴ്ചയെ തുടർന്ന് നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന രണ്ട് താൽക്കാലിക ജീവനക്കാരെ മാറ്റി പകരം പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം