എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ, മാന്യമായിട്ട് പറഞ്ഞാൽ പോരായിരുന്നോ? ഫുട്ബോൾ കളിക്കിടെ  വീട്ടിലേക്ക് തെറിച്ചുവീണ പന്ത് നശിപ്പിച്ച വീട്ടമ്മയ്ക്കെതിരെ രോഷാകുലനാവുന്ന കുട്ടിപ്പന്തുകളിക്കാരൻ; വീഡിയോ

ഫുട്ബോൾ കളിക്കുമ്പോൾ അയൽപക്കത്തെ വീട്ടിലേക്ക് തെറിച്ചു വീണ പന്ത് നശിപ്പിച്ച വീട്ടമ്മയ്ക്കെതിരെ രോഷാകുലനാവുന്ന കുട്ടിപ്പന്തുകളിക്കാരൻറെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്. എന്തിനാ  ചേച്ചി ആ പന്ത് കുത്തിപ്പൊട്ടിച്ച് കളഞ്ഞേ എന്ന് കുട്ടിപ്പന്തുകളിക്കാരൻ ഫെയ്സ് ബുക്ക് ലെെവിലൂടെ ചോദിക്കുന്നുണ്ട്.

ലൈവിൽ കുട്ടി പറയുന്നതിങ്ങനെയാണ്,

“ദേ 1750 രൂപയാ ഈ പന്തിന്. എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ.. അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്. മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്. നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ നിങ്ങൾ.. എന്തൊരു സ്വഭാവമാണ് ചേച്ചീ.” വീഡിയോയിൽ രോഷത്തോടെ ഈ പയ്യൻ ചോദിക്കുന്നു. കളിക്കുന്നതിനിടെ അയൽപക്കത്തെ വീട്ടിലേക്ക് പന്തു വീണതിനാണ് ചേച്ചി പന്ത് കത്തി കൊണ്ട് കുത്തിപ്പൊട്ടിച്ച് തിരിച്ചുകൊടുത്തത്. നിരാശരായ കുട്ടികൾ രോഷം ഫേസ്‌ബുക്ക് ലൈവിലൂടെ പങ്കുവച്ചു. ഇതോടെ സംഭവം വൈറലായി. ഒട്ടേറെ പേരാണ് ഫോൺ നമ്പർ കൊടുത്ത ശേഷം, വിളിക്കെടാ മക്കളെ.. പന്തു ഞാൻ വാങ്ങിത്തരാം.. എന്നു കുറിക്കുന്നത്.

ഫെയ്സ് ബുക്ക് ലൈവ് വൈറലായതോടെ കുട്ടികളുടെ വിഷമം മനസ്സിലാക്കി പലരും സഹായഹസ്തവുമായി മുന്നോട്ട് വന്നു തുടങ്ങി. പന്ത് കുത്തിക്കീറിയ സ്ത്രീക്കെതിരെ വലിയ പ്രതിഷേധവും ഉണ്ടായി. സാധാരണക്കാരായ കുട്ടികൾക്ക് സോഷ്യൽ മീഡിയയിലൂടെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാൻ കഴിയാത്തത് പലർക്കും തടസമായി നിൽക്കുകയാണ്. കുട്ടികളെ ബന്ധപ്പെടാൻ 79027 60368 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍