പൂക്കുറ്റിയാകാൻ കേരളം അകത്താക്കിയത് 480 കോടിയുടെ മദ്യം

ഇത്തവണത്തെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ കേരളത്തില്‍ വിറ്റഴിച്ചത് 480.14 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77.79 കോടി രൂപയുടെ അധികം വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിൽ 402.35 കോടിയുടെ മദ്യ വില്‍പ്പമയായിരുന്നു നടന്നത്. പുതുവർഷ ദിനത്തിലെ ഉച്ചവരെയുള്ള കണക്കുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ക്രിസ്മസിന് കേരളത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11.34 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്റേജസ് കോര്‍പ്പറേഷന്‍ ഇത്തവണ അധികമായി വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു കോടി രൂപയുടെ മദ്യവും ക്രിസ്മസ് ദിവസം 11.34 കോടി രൂപയുടെ മദ്യവും കേരളം അധികമായി വിറ്റു. ക്രിസ്മസിന് മുന്‍പുള്ള മൂന്ന് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മൊത്തം 313.63 കോടി രൂപയുടെ മദ്യമാണ് വിറ്റിരിക്കുന്നത്.

ഡിസംബര്‍ 24 ന് മാത്രം 157.05 രുപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റു പോയത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് വിറ്റത് 256.01 കോടി രൂപയുടെ മദ്യമായിരുന്നു. കേരളത്തിലെ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ക്രിസ്മസായിരുന്നു ഇത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്