തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന തുടരുന്നു. സ്റ്റാര്‍ ഹോട്ടല്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡ്. പരിശോധനയില്‍ കേടായ മുട്ട, പഴകിയ എണ്ണ, പഴയ ദോശ മാവ്, പഴകിയ ആഹാര സാധനങ്ങള്‍ എന്നിവ ഉള്‍പ്പടെ പിടിച്ചെടുത്തു. ബേക്കറിയില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.

എസ്‌യുടി ഹോസ്റ്റലിന്റെ മെസ്സില്‍ നിന്നും പഴകിയ എണ്ണയും അഴുകിയ 25 കിലോ മീനും പിടികൂടി. ബാര്‍ ഹോട്ടല്‍ സൂര്യ, ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നിന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ പഴയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. നെടുമങ്ങാട് ഇപ്പോഴും റെയ്ഡ് തുടരുകയാണ്.

കഴിഞ്ഞ ദിവസം നെടുമങ്ങാട് ഹോട്ടലില്‍ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ നിന്ന് പാമ്പിന്റെ തോല്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ പാഴ്‌സലിലാണ് പാമ്പിന്റെ അവശിഷ്ടംകിട്ടിയത്. ഹോട്ടല്‍ അടപ്പിച്ചിരുന്നു.

കാസര്‍ഗോഡ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. ആരോഗ്യ വിഭാഗവും, ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴയ മത്സ്യം പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വില്‍പനയ്ക്കായി എത്തിച്ചതാണ് ഇവ. 50 ബോക്സുകളിലായാണ് മത്സ്യം എത്തിച്ചത്. ഇതില്‍ 8 ബോക്സോളം പഴകിയതായിരുന്നു.

കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Latest Stories

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ