മറ്റെന്നാള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടി കടുപ്പിച്ചു; എം.എ യൂസഫലിക്ക് വീണ്ടും നോട്ടീസ് കൈമാറി ഇ.ഡി

കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. മാര്‍ച്ച് 16 കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് കൈമാറണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മാര്‍ച്ച് ഒന്നിന് യുസഫലിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. എന്നാല്‍, അദേഹം അന്ന് ഹാജരായില്ല. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ വിവാദമായ ലൈഫ് മിഷനില്‍ യൂസഫലിയുടെ പങ്ക് ഉയര്‍ന്നു. ഇക്കാര്യവും കൂടി ചോദിച്ച് അറിയാനാണ് ഇഡി അദേഹത്തെ വളിപ്പിച്ചിരിക്കുന്നത്. നയതന്ത്ര ബാഗേജുകള്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയതിന് പിടിയിലായ തിരുവനന്തപുരത്തെ മുന്‍ യു.എ.ഇ കോണ്‍സുലേറ്റ് ജീവനക്കാരി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിലാണ് യൂസഫലിയുടെ പേര് ഉയര്‍ന്നത്. സ്വപ്നയുടെ ഒരു കാലത്തെ പങ്കാളിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശിവശങ്കരനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കരനും നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് നടത്തിയതിന് അറസ്റ്റിലായിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയാണ് കേസില്‍ ശിവശങ്കറിനെ കുടുക്കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി രൂപയോളം കോഴ നല്‍കിയെന്നായിരുന്നു നിര്‍മാണ കരാറുകാരനായിരുന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.

ലൈഫ് മിഷന്‍ സ്‌കീം എന്നറിയപ്പെടുന്ന കേരള സര്‍ക്കാരിന്റെ സംശയാസ്പദമായ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ശിവശങ്കരന്റെ പങ്ക് പിന്നീട് കണ്ടെത്തി. സ്വകാര്യ പങ്കാളികളുമായുള്ള സംയുക്ത സംരംഭമായാണ് ഈ വിവാദ ഭവന പദ്ധതി അവതരിപ്പിച്ചത്. സ്വകാര്യ പങ്കാളികള്‍ കൂടുതലും യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരുന്നു, ചില സ്ഥാപനങ്ങള്‍ യൂസഫലിയുമായി ബന്ധപ്പെട്ടിരുന്നു. ലൈഫ് മിഷന്‍ സ്‌കീമിലെ അനധികൃത പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെക്കുറിച്ച് ആരായാനാണ് യൂസഫലിയെ ഇഡി വിളിപ്പിച്ചിരിക്കുന്നത്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും