വളര്‍ത്തുനായയ്ക്ക് ലൈസന്‍സിന് ഫീസ് 50 രൂപ; പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യം

വളര്‍ത്തുനായയ്ക്ക് ലൈസന്‍സ് ലഭിക്കാന്‍ ഇനി മുതല്‍ 50 രൂപ ഈടാക്കും. ലൈസന്‍സിനായി ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് അറിയിച്ചിട്ടുണ്ട്. citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ഒക്ടോബര്‍ 15 മുതലാണ് പുതുക്കിയ നിശ്്ചിത ഫീസ് ഈടാക്കുക. ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുത്തതിലെ സര്‍ട്ടിഫിക്കറ്റിന്റെ ഉളളടക്കം ചേര്‍ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ ലൈസന്‍സിന് പത്ത് രൂപയാണ് ഈടാക്കിയിരുന്നത്.

വളര്‍ത്തുനായകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള വാക്‌സിന്‍ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും. നഗരസഭകളില്‍ അവിടുത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുക.

ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങള്‍ എബിസി കേന്ദ്രത്തിനുളള സ്ഥലം കണ്ടെത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് എബിസി പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രതിഫലം മാത്രമെ നല്‍കുകയൊളളുവെന്നും. 500 രൂപയായിരിക്കും എബിസി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം സര്‍ക്കാര്‍ വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം