'ബാക്കി പിന്നാലെ പാക്കലാം'; കൈ കോര്‍ത്ത് പിടിച്ച് സൗഹൃദം പങ്കിട്ട് എംഎം മണിയും കെകെ ശിവരാമനും

ഇടുക്കിയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പരസ്പരം വിമര്‍ശനങ്ങളുന്നയിച്ച എംഎം മണിയും കെകെ ശിവരാമനും സൗഹൃദം പങ്കിട്ട് ഒരേ വേദിയില്‍. ചെറുതോണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും സ്വീകരണം നല്‍കിയ ചടങ്ങിനിടെയായിരുന്നു ഇരുവരും സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടത്.

ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ച വിഷയത്തെ തുടര്‍ന്നായിരുന്നു ഇരു നേതാക്കളും പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ എംഎം മണിയുടെ നിലപാടിനെ തള്ളിക്കൊണ്ട് കെകെ ശിവരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ എംഎം മണി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദി പങ്കിടുന്നത്. ചെറുതോണിയിലെ പരിപാടിക്ക് ശേഷം എംഎം മണിയും കെകെ ശിവരാമനും കൈപിടിച്ചായിരുന്നു വേദിയില്‍ നിന്നിറങ്ങിയത്. തങ്ങള്‍ തമ്മില്‍ തര്‍ക്കമൊന്നും ഇല്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു എന്നും എംഎം മണി എംഎല്‍എ പറഞ്ഞു. ബാക്കി പിന്നാലെ പാക്കലാമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. മണിയാശാന്‍ പറഞ്ഞതേ തനിക്കും പറയാനുള്ളൂ എന്ന് കെകെ ശിവരാമനും അറിയിച്ചു.

Latest Stories

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ മെറ്റ് ഗാല ലുക്കിന് പിന്നിലെ രഹസ്യം

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

കോളിവുഡില്‍ ഇത് ചരിത്രം, 50 കോടി മറികടക്കാനൊരുങ്ങി 'ഗില്ലി'; 'അവതാറി'ന്റെയും 'ഷോലെ'യുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് ചിത്രം!

ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലും കോലാഹലങ്ങളും, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ധു

അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍