ജെന്‍ഡര്‍ പൊളിറ്റിക്‌സിലൂടെ ഇടത് സര്‍ക്കാര്‍ അരാജകസമൂഹം സൃഷ്ടിക്കുന്നു, വിശ്വാസികള്‍ ഇതിനെ ഒറ്റക്കെട്ടായി ചെറുക്കും, തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടാ, വീണ്ടും കെ.എം ഷാജി

സ്വവര്‍ഗ ലൈംഗിതകതയെ ന്യായീകരിച്ച് ഒരു അരാജക സമൂഹം സൃഷ്ടിക്കാനാണ് സി പി എം സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ളീം ലീഗ് നേതാവ് കെ എം ഷാജി. ഗേ, ലെസ്ബിയന്‍, ബൈ സ്വക്ഷല്‍ എന്നിവ പ്രകൃതി വിരുദ്ധമാണെന്നും അതിനെ അംഗീകരിക്കാന്‍ കഴിയില്ലന്നുമുള്ള വാദത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കെ എം ഷാജി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ അങ്ങിനെയല്ലന്നും ചികല്‍സ, കൗണ്‍സിലിംഗ് എന്നവയിലൂടെ അത് മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും കെ എം ഷാജി പറഞ്ഞു.

ജെന്‍ഡര്‍ പൊളിറ്റിക്‌സിലൂടെ അരാജകത്വ അജണ്ട വളര്‍ത്തിയെടുക്കാനാണ് സി പി എം സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘നിലവില്‍ സമൂഹത്തിലുള്ള എതില്‍ വര്‍ഗ ലൈംഗികത എന്ന പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പോലും പ്രഖ്യാപിക്കുന്നു. ഇതു വളരെ ഗൗരവമുള്ള വിഷയമാണ്.

‘അതിരുകളില്ലാത്ത ലോകം’ എന്ന കാമ്പയിനിലൂടെ എസ് എഫ് ഐയും, കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ മുഖേനയും സ്വവര്‍ഗ ലൈംഗിത പ്രകൃത്യാലുള്ളതാണെന്നു ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാന്‍ പോകുന്നു. ഇത് നിയമസഭയില്‍ വിവാദമായപ്പോള്‍ പോലും എഴുതി നല്‍കിയ മറുപടിയില്‍ ‘ജെന്‍ഡര്‍ ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന, ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുകയാണ്. സ്വര്‍വര്‍ഗലൈംഗിതകയെ ന്യായീകരിച്ച് ഒരു അരാജക സമൂഹം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ എം ഷാജി കുറ്റപ്പെടുത്തുന്നു.

സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ തനിക്കാവില്ല വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തില്‍ താനും തന്റെ പ്രസ്്ഥാനവുമുണ്ടാകുമെന്നും കെ എം ഷാജി തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ