കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി, റോഡ് നികുതിയിലും ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ സബ്സിഡി നല്‍കും. ഇതിനുള്ള നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമാണിത്.

വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നിന്നു നേരിട്ടാണ് 30,000 രൂപ നല്‍കുക. റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവും ലഭിക്കും. സംസ്ഥാനത്ത് 42 ഇലക്ട്രിക് ഓട്ടോകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകള്‍ക്കു കൂടി അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് (കെ.എ.എല്‍.) ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ രണ്ടു മാസത്തിനുള്ളില്‍ ഇറക്കും. പെട്രോള്‍, ഡീസല്‍ ഓട്ടോകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോയും വില്‍ക്കാനാണ് ശ്രമം. പരമാവധി 2.75 ലക്ഷം രൂപയ്ക്ക് നല്‍കിയേക്കും. ഒറ്റച്ചാര്‍ജിങ്ങില്‍ 100 കിലോമീറ്റര്‍ വരെ ഓടാനാവുന്നവയാണ് ആദ്യം ഇറക്കുക.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്