നേതാക്കളെ സി.പി.എം കെണിവെച്ച് കൊണ്ടുപോകുന്നു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോണ്‍ഗ്രസ് നേതാക്കളെ സിപിഎം കെണിവച്ച് കൊണ്ടുപോവുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബിജെപി ഇതരകക്ഷികളുടെ പൂര്‍ണ്ണമായ ഐക്യം വേണമെന്ന് തീവ്രമായി വാദിക്കുന്ന സിപിഎം എടുക്കുന്ന നിലപാട്് ജനാധിപത്യ വിരുദ്ധമാണ്. ബിജെപി ഇതരകക്ഷികളെ ക്ഷീണിപ്പിക്കുന്ന നടപടി എടുക്കുന്നത് ഗുണകരമാണോ എന്ന് തിരുവഞ്ചൂര്‍ ചോദിച്ചു.

കോണ്‍ഗ്രസിനകത്ത് ഐക്യം ഉണ്ടാകേണ്ട കാലഘട്ടമാണ്. അപ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതിന് പകരം രാഷ്ട്രീയമായി വിദ്വേഷം ഉള്ള ആളുകള്‍ക്ക് ഉപയോഗിക്കാന്‍ ആയുധം നല്‍കുന്നത് ശരിയല്ല. സെമിനാറില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടിയിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തീരുമാനത്തിന് പിന്നാലെ വിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സെമിനാറില്‍ പങ്കെടുത്താല്‍ നടപടിക്ക് കെപിസിസി എഐസിസിക്ക് ശിപാര്‍ശ ചെയ്യുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

കെ വി തോമസിന്റെ തീരുമാനം അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കെ വി തോമസ് സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി കഴിഞ്ഞു എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. കെ വി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സി.പി.എമ്മിലുമാണ്. പാര്‍ട്ടിയില്‍ കിട്ടാവുന്ന എല്ലാ പദവികളും വഹിച്ച വ്യക്തിയാണ് തോമസ്. ഇപ്പോള്‍ കാണിച്ചിരിക്കുന്നത് നന്ദികേടാണ്. ഇനി കോണ്‍ഗ്രസുകാരുടെ മനസില്‍ കെ വി തോമസ് ഉണ്ടാകില്ലന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്