മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാരിന് കളമൊരുക്കും; എല്ലാ ജില്ലകളിലും ബഹുജനറാലികളുമായി എല്‍ഡിഎഫ്; മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നയിക്കും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലകളില്‍ ബഹുജനറാലി സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഏപ്രില്‍ 21മുതല്‍ മെയ് 23വരെയുള്ള ദിവസങ്ങളിലായാണ് റാലികള്‍. എല്ലാ റാലികളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. എല്ലാ ഘടകകക്ഷി നേതാക്കളും റാലിയില്‍ പങ്കെടുക്കും.

മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതില്‍ തര്‍ക്കമില്ല. അതിനുള്ള സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കും. റാലികള്‍ ബഹുജനസംഗമമാകും. സംഘാടനകാര്യങ്ങള്‍ തീരുമാനിക്കാന്‍ ജില്ലകളില്‍ എല്‍ഡിഎഫ് കമ്മിറ്റി ചേരും.

ഏപ്രില്‍ ഒമ്പതിന് സമ്പൂര്‍ണശുചിത്വ പ്രഖ്യാപനം നടക്കുകയാണ്. അതിനുമുമ്പ് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല പ്രഖ്യാപനം നടക്കും. മാര്‍ച്ച് അവസാനം വാര്‍ഡുതലംവരെ സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്തി ശുചീകരണ പ്രവര്‍ത്തനം നടത്തും. സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ജനക്ഷേമനടപടികളും വികസനപ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ