വൈകി അവധി കൊടുത്ത തീരുമാനം, രേണു രാജിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; അന്വേഷിക്കുമെന്ന് മന്ത്രി

എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കാൻ വൈകിയ സംഭവത്തിൽ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. അവധി പ്രഖ്യാപിക്കുന്നതിന് മാർഗരേഖകൾ ഉൾപ്പടെ വേണമെന്നും ഹർജിയിൽ പറയുന്നു. എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിലാണ് ഹർജി നൽകിയിരിക്കുന്നത്.

ഇന്ന് രാവിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തിയ ശേഷമാണ് അവധി പ്രഖ്യാപനം ഉണ്ടായത്. ഇത് മാതാപിതാക്കന്മാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പല ആശങ്കൾക്കും ഇടയാക്കിയ ഈ വൈകിയുള്ള അവധി പ്രഖ്യാപനത്തിന് വലിയ വിമർശനമാണ് ഉയരുന്നത്. ഇന്ന് രാവിലെ 8.25 നാണ് അവധി പ്രഖ്യാപനം വന്നത്. ഭൂരിഭാഗം കുട്ടികളും സ്കൂളിലെത്തിയിരുന്നു. ചില സ്കൂളുകൾ അവധി പ്രഖ്യാപനം വന്നയുടൻ തന്നെ മാതാപിതാക്കന്മാർക്ക് മെസ്സേജ് നൽകി. ചില സ്കൂളുകളിൽ ക്ലാസ്സുകൾ നടന്നു.

”രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു”- ഇതായിരുന്നു പ്രതിഷേധം ഉണ്ടായതോടെ കളക്ടർ ഇട്ട പോസ്റ്റ്. എന്തിരുന്നാലും സ്കൂളുകൾ മിക്കതും വിദ്യാർത്ഥികളെ തിരികെ അയച്ചിരുന്നു.

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. സാഹചര്യം നോക്കി സ്കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്