തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തില്‍ ദിവസക്കൂലി 311 രൂപ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. നിശ്ചയിച്ചു. കേരളത്തിലെ തൊഴിലുറപ്പുകാരുടെ ദിവസക്കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 291 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി. പുതുക്കിയ നിരക്ക് പ്രകാരം ദിവസക്കൂലി 311 രൂപയായി ഉയരും.

കേരളത്തിന് പുറമെ ഹരിയാന, ഗോവ, എന്നിങ്ങനെ പത്ത് സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് കൂലിയും വര്‍ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ വര്‍ധനവ് ഗോവയിലാണ്. ഗോവയില്‍ 21 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഹരിയാനയിലെ നിരക്ക് 331 രൂപയാക്കി. നേരത്തെ 300 രൂപയായിരുന്നു. സംസ്ഥാനങ്ങളില്‍ നിലവിലുള്ള കൂലിയുടെ അഞ്ച് ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അതേ സമയം മണിപ്പൂര്‍ ,തൃപുര, മിസോറം എന്നിവിടങ്ങളില്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. നിലവില്‍ ഹരിയാനയിലാണ് തൊഴിലുറപ്പ് കൂലി ഏറ്റവും കൂടുതല്‍. മധ്യപ്രദേശിലും ഛത്തീസ്ഖഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്