കുന്നത്തുകാല്‍ ക്വാറി അപകടം ; ഉടമ അറസ്റ്റില്‍

കുന്നത്തുകാലില്‍ അപകടമുണ്ടായ പാറമടയുടെ ഉടമ അലോഷ്യസിനെ അറസ്റ്റ് ചെയ്തു.നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന അലോഷ്യസിനെ കസ്റ്റഡിയില്‍ എടുത്തത്. പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ക്വാറി അപകടത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും.

സംസ്ഥാന വ്യാപകമായി ക്വാറികളില്‍ പരിശോധന നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും അനുബന്ധ ഏജന്‍സികളുടെയും അനുവാദമില്ലാതെയാണ് മാരായമുട്ടത്ത് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. പാറപൊട്ടിക്കുമ്പോള്‍ ഉടമ നല്‍കേണ്ട തുക നല്‍കാത്തിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. അനധികൃത ക്വാറിയില്‍ അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അനധികൃത ക്വാറികള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്.  ഇന്ന് മൂന്നു മണിക്ക് ചേരുന്ന യോഗത്തില്‍ റവന്യൂ- മൈനിംഗ് ആന്റ് ജിയോളജി, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

Latest Stories

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..